Thursday, July 12, 2012

ജീവിതം, ഒരു നെരിപ്പോട് നേരം, . .

ഒന്ന് ഇരുട്ടി വെളുക്കുന്നതിന്റെ ഇടയിലുള്ള അകലം 
വല്ലാതെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു, . .
ഭ്രാന്തമായ ഗതി വേഗത്തില്‍ എട്ടു കുതിരകളെ പൂട്ടിയ 
തേരില്‍ പകലുകള്‍ പറന്നകലുന്നു, . .
സന്ധ്യയുടെ നഗര സൌന്ദര്യം ഒന്നാസ്വദിച്ചു എത്തുമ്പോള്‍ 
നാട്ടിലേക്കുള്ള ലാസ്റ്റ് ബസ് എപ്പോഴേ പോയിക്കഴിഞ്ഞിരിക്കും, . .
സമയത്തെതാനുള്ള പിടച്ചിലിന്റെ പ്രഭാതം, . .അതിന്‍റെ 
സ്വച്ഛത എന്നേ കൈമോശം വന്നിരിക്കുന്നു, . .
ജീവിതം, ഒരു നെരിപ്പോട് നേരം, . .അതിനിടയില്‍ 
ഒന്നിന് വേണ്ടിയും തിരക്ക് പിടിക്കാന്‍ എനിക്ക് മനസ്സില്ല, . .

Wednesday, June 27, 2012

അസ്ഥിസ്ത്വദുഃഖം, . .


ആരാണ് നീ, . .നിന്‍റെ ഉദ്ദേശം, . .
എന്തിനു വേണ്ടി, . .ആര്‍ക്കു വേണ്ടി, . .
ഹൃദയാന്തര്‍ തലങ്ങള്‍ അടക്കം പറയുന്നു, . .
ഒന്നല്ല, .. പലകുറി, . .
ആദിയില്‍ നരനും നാരായണനും
ഒരേ സംശയം, . .
അശരീരികള്‍ കാതോര്‍ത്തു ഞാന്‍
പക്ഷെ, . .വെളിവായതില്ല ഒരു സത്യവും, . .
അര്‍ത്ഥമില്ലാത്ത ഒരസ്ഥിത്വത്തിന്റെ 
ബാക്കിപത്രമായ് മാത്രകള്‍, . .
തന്മാത്രാ മര്‍മ്മങ്ങളില്‍ എവിടെയോ 
ജീവിത ധര്‍മം തിരക്കുന്നു കൌതുകം, . .
ആദിമദ്ധ്യാന്ത്യങ്ങള്‍ അറിയാതെ
പിന്നെയും, . .
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പിന്നെയും
പിന്നെയും, . .

Wednesday, April 18, 2012

ആര്‍ത്തനാദം, . .

ആരവങ്ങള്‍ക്കു ഇടവേളകളില്‍ എവിടെയോ
ഒരാര്‍ത്തനാദത്തിന്റെ മുഴക്കം കേള്‍ക്കുന്നുവോ, . ?

ആ ആര്‍ത്തനാദത്തിനുള്ളില്‍
ഒരു തേങ്ങലിന്റെ കിതപ്പ്,
നെടുവീര്‍പ്പിന്റെ കനം,
ദുഖത്തിന്റെ മൌനം, . .

ഭ്രമിപ്പിക്കുന്ന നാഗരികതയെ
കൊതിക്കുന്ന സമൂഹത്തിന്റെ
അലിഖിത ജീവനനിയമങ്ങള്‍, . .

പുതിയൊരടി പതറുമ്പോളും
എനിക്ക് നേരെ നീണ്ട അഭ്യൂദയകാംഷിയുടെ
ചൂണ്ടു വിരലിനു പിന്നിലെ കണ്ണില്‍
കഴുകന്‍റെ തിളക്കം, . .

പൊട്ടിച്ചിരികളില്‍ കൂട്ടച്ചിരികള്‍ മാത്രം
പ്രതീക്ഷിക്കുന്ന സൌഹൃദങ്ങള്‍,

കാല്പനികതയിലേക്ക് ഒളിച്ചോടി
സുഖ ജീവിതം നയിക്കുന്ന ഭാര്യ, കാമുകി, . .

ഒടുവിലാ ആര്‍ത്തനാദവും തിരഞ്ഞു
ഞാനെത്തിയത് എന്റെ ഹൃദയാന്തര്‍തലങ്ങളില്‍
എവിടെയോ ആയിരുന്നു, . .അതെ,
അത് ഞാനായിരുന്നു, . .

Friday, April 6, 2012

ആന്ദോളനം

തിരക്കുകളില്‍ മുങ്ങി നിവരുമ്പോള്‍
അലസമായൊരു നാളെ,
അതായിരുന്നു ഏക സ്വപ്നം, . .

ആ നാളെകള്‍ ഇന്നിലെക്കെത്തുമ്പോള്‍
വരാന്‍ പോവുന്ന തിരക്കുകള്‍,
അതാണെന്നെ ഭ്രമിപ്പിക്കുന്നതു, . .

ആദിമദ്ധ്യാന്തങ്ങള്‍ അറിയാത്ത
ആന്ദോളനങ്ങളില്‍ വീണ്ടും
സ്വയം കബളിപ്പിച്ചു എന്തിനൊക്കെയോ, . .

Thursday, March 22, 2012

പ്രണയസങ്കീര്‍ണതകള്‍, . .

അതീന്ദ്രിയ പാരസ്പര്യത്തിന്റെ
ത്രിമാനതലങ്ങളില്‍,
നിര്‍ണയിക്കാനാവാത്ത അളവ് കോല്കളാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നോ നമ്മള്‍, . ?

ഭാഷയുടെ ദൃശ്യചോതനകള്‍ക്ക്
നിന്നെയും എന്നെയും ചേര്‍ത്ത് വെച്ചൊരു
കവിതയെഴുതാനാവുമോ, . ?

ജീവിതവ്യാകരണത്തിന്റെ വളവുതിരുവുകളില്‍
വൃത്താലങ്കാരങ്ങള്‍ അപ്രസക്തമായപ്പോള്‍
ആ കാവ്യത്തിനു ഈണവും താളവും പകര്‍ന്നത്
നീ, . .നീ മാത്രമായിരുന്നോ, . ?

അനന്തതയിലെവിടെയോ
ഒന്നായലിഞ്ഞ രണ്ടാത്മാക്കള്‍
സ്ഥലകാല നിര്‍മിതിയ്ക്ക് പിന്നിലോട്ടു
സഞ്ചരിച്ചതാവും ഈ വര്‍ത്തമാനം, . !

Monday, March 12, 2012

അന്ന്യോന്ന്യം

സ്വയം അടിച്ചേല്‍പ്പിച്ച കൈ വിലങ്ങുകള്‍,
വേലിക്കെട്ടുകള്‍, വീര്‍പ്പുമുട്ടലുകള്‍, . .
ഒന്നിനും ഒരു കാരണമോ സാധൂകരണമോ കണ്ടെത്താനില്ല, . .
ഇന്നിന്റെ തിരക്കില്‍ ഇന്നലെകളും
നാളേയ്ക്കുള്ള പാച്ചിലില്‍ ഇന്നുകളും
നഷ്ടപ്പെടുന്ന ലോകത്തിനു എന്ത് ഞാന്‍, എന്ത് നീ, . .
വയ്യ, എനിക്കിനിയും സ്വയം അടക്കുവാന്‍, . .
എല്ലാം പൊട്ടിച്ചെറിഞ്ഞു, മുഖംമൂടികള്‍ അഴിച്ചു വെച്ച്
നമുക്കൊന്ന് ചിരിക്കാം, . .
അന്ന്യോന്ന്യം ചിരിപ്പിക്കാം, . !

Tuesday, November 10, 2009

അഞ്ജലി. . .

അഞ്ജലി എന്‍ അഞ്ജലി. . . നെഞ്ചിലെ പഞ്ചമി . . .
ശിശിരം പൊഴിഞ്ഞ മലര്‍ വനിയില്‍ നീ പോരുന്നുവോ . . .
സുഖമെകുമീ പ്രണയ മധുരം ഇനി നുകരാം . . .

തഴുകുന്നു തെന്നല്‍, . .കുയില്‍ പാടുന്നു പോരൂ കൂടെ നീ. . .
കളകളം മൂളി പൂന്ചോലകള്‍. .
നീ വരും നേരം പൂത്തുലയുന്നേന്‍ പൂങ്കവാനിയാകെ. . .
മതിമാരന്നാടീ പൂമ്പാറ്റകള്‍, . .
നിന്‍ പുഞ്ചിരിയില്‍ വനി കാതരയായ് . . .
കൊന്ജലുകള്‍ സ്വര മന്ജരിയായ്. . .
അനുരാഗര്‍ദ്ര റിതുവായി നീയെന്‍ അഞ്ജലി . . .

പൊഴിയുന്നു പ്രണയം എന്നത്മാവില്‍ വേനല്‍ മഴയായി . . .
കാത്തു ഞാന്‍ നിന്നു വേഴാമ്പലായ് . . .
ജന്മങ്ങളെല്ലാം നീയെന്റെതെന്നോര്‍ത്തു പ്രിയതമേ . . . നീയില്ലയെന്കില്‍ ഞാനെകനായ്‌ . . .
എന്‍ മഞ്ജുലതെ . .മനോഹരിയെ. . .
ഇമ്പമെഴും കുളിരംബിളിയെ. . .
എന്‍ ജീവന്റെ നിറമായി നീയെന്‍ അഞ്ജലി. . .