Monday, November 9, 2009

പ്രണയരാഗങ്ങള്‍

നിറമുള്ള രാവില്‍ നീ നിനവായി വന്നു എന്‍ നീലംബലെ , . .
അറിയാതെ എന്നില്‍ വിരിയുന്നു നീയെന്‍ അനുരാഗമായി , ..
നിന്റെ കാര്‍കൂന്തല്‍ തഴുകുന്ന കുളിര്‍ തെന്നലും ,
നിന്നെ താരാട്ട് പടുന്നോരീനങ്ങളും , . .
അറിവു , . .ഞാനറിവൂ . .പ്രിയേ , . .

ഒളിമങ്ങി മലര്‍ , . .നിന്‍ ചിരികളില്‍ , . .
സന്ഗീതമെല്ലാം നിന്‍ മൊഴികളില്‍ , . .
മഴവില്ലിന്‍ അഴക്‌ കാണുന്നു നിന്‍ കണ്‍കളില്‍ , . .
ദല മര്‍മരങ്ങള്‍ കേള്‍പ്പൂ നിന്‍ ദൂത് പോലെ , . .

എന്‍ ഹൃദയ രാഗങ്ങള്‍ പ്രാണനില്‍ പെയ്തു പടരുമീ രാവതില്‍ ,
നിന്‍ ഓര്‍മ്മകള്‍ കോര്‍ത്ത്‌ നെയ്തു ഞാനോരീ പ്രണയ സങ്കീര്‍ത്തനം , . .

നുകരുന്നു മധു , . .നിന്‍ ചൊടികളില്‍ , . .
അലയുന്നു പ്രിയേ നിന്‍ വഴികളില്‍ , . .
പ്രിയ ലാളനങ്ങള്‍ ജീവന്റെ താളമായി , . .
നീയെന്നുമെന്നില്‍ പ്രണയാര്‍ദ്ര ഹര്ഷമായി , . .

നാമിരുവരും ചേര്‍ന്ന് പാടുമീനങ്ങള്‍ ഏഏറ്റ്റ്റൂ പാടീടുവാന്‍,
വിണ്‍ താരകങ്ങളും ചന്ദ്രനും പിന്നെ ആവണി തെന്നലും , .

Monday, January 26, 2009

ഒരു വര്‍ഷകാല പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്

ഒന്നിച്ചു നാമന്നു കണ്ടപ്പോളൊക്കെയും
മഴയായിരുന്നു നിന്‍ കൂട്ടുകാരി, . .
മഴയയിരുന്നന്നു മണ്ണിലും മനസ്സിലും
പെയ്തൊഴിയാത്ത വികാരമായി, . .
ഒരു കുടക്കീഴില്‍ നാമൊരുമിച്ചു നിന്നപ്പോള്‍
പെരുമഴക്കാലം പ്രയാര്‍ദ്രമായ്
ആദ്യമായ് കൈമാറി അന്ന് നാം പ്രണയത്തെ
മഴത്തുള്ളികള്‍ പ്രയോപഹാരമായ്, . .
എത്ര മഴക്കാല സന്ധ്യകള്‍ വന്നുപോയ്‌,
ഈറനാം രാത്രികള്‍ എത്രയോ വന്നു പോയ്, . .
ഒക്കെയും ഒക്കെയും പ്രണയ സുരഭിലം,
പ്രിയതമ നിന്‍ മിഴിയോര്‍ത്തിരുന്നാല്‍, . .