ഒന്നിച്ചു നാമന്നു കണ്ടപ്പോളൊക്കെയും
മഴയായിരുന്നു നിന്‍ കൂട്ടുകാരി, . .
മഴയയിരുന്നന്നു മണ്ണിലും മനസ്സിലും
പെയ്തൊഴിയാത്ത വികാരമായി, . .
ഒരു കുടക്കീഴില്‍ നാമൊരുമിച്ചു നിന്നപ്പോള്‍
പെരുമഴക്കാലം പ്രണയാര്‍ദ്രമായ്
ആദ്യമായ് കൈമാറി അന്ന് നാം പ്രണയത്തെ
ആ മഴത്തുള്ളികള്‍ പ്രണയോപഹാരമായ്, . .
എത്ര മഴക്കാല സന്ധ്യകള്‍ വന്നുപോയ്,
ഈറനാം രാത്രികള്‍ എത്രയോ വന്നു പോയ്, . .
ഒക്കെയും ഒക്കെയും പ്രണയ സുരഭിലം,
പ്രിയതമ നിന്‍ മിഴിയോര്‍ത്തിരുന്നാല്‍, . .
Monday, January 26, 2009
Subscribe to:
Post Comments (Atom)
class!!
ReplyDelete"pranaya parvam" athrakku undo pranayam...........
ReplyDelete