അതീന്ദ്രിയ പാരസ്പര്യത്തിന്റെ
ത്രിമാനതലങ്ങളില്‍,
നിര്‍ണയിക്കാനാവാത്ത അളവ് കോല്കളാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നോ നമ്മള്‍, . ?
ഭാഷയുടെ ദൃശ്യചോതനകള്‍ക്ക്
നിന്നെയും എന്നെയും ചേര്‍ത്ത് വെച്ചൊരു
കവിതയെഴുതാനാവുമോ, . ?
ജീവിതവ്യാകരണത്തിന്റെ വളവുതിരുവുകളില്‍
വൃത്താലങ്കാരങ്ങള്‍ അപ്രസക്തമായപ്പോള്‍
ആ കാവ്യത്തിനു ഈണവും താളവും പകര്‍ന്നത്
നീ, . .നീ മാത്രമായിരുന്നോ, . ?
അനന്തതയിലെവിടെയോ
ഒന്നായലിഞ്ഞ രണ്ടാത്മാക്കള്‍
സ്ഥലകാല നിര്‍മിതിയ്ക്ക് പിന്നിലോട്ടു
സഞ്ചരിച്ചതാവും ഈ വര്‍ത്തമാനം, . !
Thursday, March 22, 2012
Monday, March 12, 2012
അന്ന്യോന്ന്യം
സ്വയം അടിച്ചേല്‍പ്പിച്ച കൈ വിലങ്ങുകള്‍,
വേലിക്കെട്ടുകള്‍, വീര്‍പ്പുമുട്ടലുകള്‍, . .
ഒന്നിനും ഒരു കാരണമോ സാധൂകരണമോ കണ്ടെത്താനില്ല, . .
ഇന്നിന്റെ തിരക്കില്‍ ഇന്നലെകളും
നാളേയ്ക്കുള്ള പാച്ചിലില്‍ ഇന്നുകളും
നഷ്ടപ്പെടുന്ന ലോകത്തിനു എന്ത് ഞാന്‍, എന്ത് നീ, . .
വയ്യ, എനിക്കിനിയും സ്വയം അടക്കുവാന്‍, . .
എല്ലാം പൊട്ടിച്ചെറിഞ്ഞു, മുഖംമൂടികള്‍ അഴിച്ചു വെച്ച്
നമുക്കൊന്ന് ചിരിക്കാം, . .
അന്ന്യോന്ന്യം ചിരിപ്പിക്കാം, . !

Subscribe to:
Posts (Atom)