ഒന്ന് ഇരുട്ടി വെളുക്കുന്നതിന്റെ ഇടയിലുള്ള അകലം
വല്ലാതെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു, . .
ഭ്രാന്തമായ ഗതി വേഗത്തില്‍ എട്ടു കുതിരകളെ പൂട്ടിയ
തേരില്‍ പകലുകള്‍ പറന്നകലുന്നു, . .
സന്ധ്യയുടെ നഗര സൌന്ദര്യം ഒന്നാസ്വദിച്ചു എത്തുമ്പോള്‍
നാട്ടിലേക്കുള്ള ലാസ്റ്റ് ബസ് എപ്പോഴേ പോയിക്കഴിഞ്ഞിരിക്കും, . .
സമയത്തെതാനുള്ള പിടച്ചിലിന്റെ പ്രഭാതം, . .അതിന്‍റെ
സ്വച്ഛത എന്നേ കൈമോശം വന്നിരിക്കുന്നു, . .
ജീവിതം, ഒരു നെരിപ്പോട് നേരം, . .അതിനിടയില്‍
ഒന്നിന് വേണ്ടിയും തിരക്ക് പിടിക്കാന്‍ എനിക്ക് മനസ്സില്ല, . .
No comments:
Post a Comment